ബിനീഷ്​ കോടിയേരി ഇനി വക്കീൽ കുപ്പായത്തിൽ; കൂട്ടിന്​ പി.സിയുടെ മകൻ ഷോൺ​ ജോർജും

കൊച്ചി: വ്യത്യസ്​ത രാഷ്​ട്രീയ ചേരിയിലുള്ളവരെങ്കിലും വക്കീൽ കുപ്പായമിട്ടാൽ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണ​െൻറ മകൻ ബിനീഷ് കോടിയേരിയും പി.സി. ജോർജി​െൻറ മകൻ ഷോൺ ജോർജും ഇനി ഒറ്റ ഓഫിസിലിരിക്കും. എറണാകുളത്ത് അഭിഭാഷകരായി പ്രാക്​ടീസ് ആരംഭിക്കുന്ന ഇരുവരും ചേർന്ന്​ എറണാകുളം ഹൈകോടതിക്ക്​ സമീപത്ത്​ കെ.എച്ച്.സി.സി.എ കോംപ്ലക്സിലെ ഒരു ഓഫിസാണ്​ തുറക്കുന്നത്​.

ഞായറാഴ്ചയാണ് ഓഫിസി​െൻറ ഉദ്ഘാടനം. മുൻ തെരഞ്ഞെടുപ്പ് കമീഷണർ എൻ. മോഹൻദാസി​െൻറ മകൻ നിനു മോഹൻദാസും ഇവരോടൊപ്പമുണ്ട്​. തിരുവനന്തപുരം ലോ അക്കാദമിയിൽ ഒരുമിച്ച് പഠിച്ച്​ 2006ൽ അഭിഭാഷകരായി ഒന്നിച്ച്​ എൻറോൾ ചെയ്​തവരാണ്​ മൂവരും.




Tags:    
News Summary - Bineesh and Shine share a single office for the legal profession

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.