Representational Image

​‘പൊലീസ്​ പരിശോധനയുണ്ട്’​ ബൈക്കി​ന്‍റെ ലൈറ്റടിച്ച്​ മുന്നറിയിപ്പ്​ നൽകിയത്​ സി.ഐക്ക്; യുവാവിന്​ ‘പണികിട്ടി’

എടപ്പാൾ: എതിരെ വന്ന ബൈക്കിന് പൊലീസ്​ പരിശോധനയുണ്ടെന്ന്​ സൂചന നൽകി ലൈറ്റിട്ട് സിഗ്നല്‍ കൊടുത്ത യുവാവ് കുടു ങ്ങി. എതിരെ ബൈക്കിൽ വന്നത്​ സി.ഐ ആയിരുന്നുവെന്ന്​ മാത്രം. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ചരയോടെ എടപ്പാള്‍ നടുവട്ടത്ത ാണ് സംഭവം.

പൂക്കരത്തറ സ്വദേശിയായ യുവാവ്​ ലോക്ക് ഡൗണ്‍ ലംഘിച്ച് അഞ്ചു മണിക്ക് ശേഷം പെട്രോള്‍ അടിക്കാനാണ്​ നടുവട്ടത്ത് എത്തിയത്. പൊലീസ്​ വാഹനം കണ്ട് ബൈക്ക് തിരിച്ച യുവാവ് എതിരെ വന്ന മറ്റൊരു ബൈക്കിന് പൊലീസ് പരിശോധന ഉണ്ടെന്ന രീതിയില്‍ ലൈറ്റിട്ട് സിഗ്നല്‍ നല്‍കുകയായിരുന്നു.

എതിരെ ബൈക്കില്‍ വന്നിരുന്നത് ചങ്ങരംകുളം സി.ഐ. ബഷീര്‍ ചിറക്കല്‍ ആണെന്ന വിവരം അറിയാതെയാണ് സിഗ്നൽ നൽകിയത്​. സി.ഐ യുവാവി​​െൻറ ബൈക്കിനടുത്ത് എത്തിയതോടെയാണ് ഇയാൾക്ക്​ അമളി മനസിലായത്​. പിന്നീട് പൊലീസെത്തി ബൈക്ക് കസ്റ്റഡിയില്‍ എടുക്കുകയും യുവാവിനെതിരെ ലോക്ഡൗണ്‍ ലംഘിച്ചതിന് കേസെടുക്കുകയും ചെയ്​തു.

Tags:    
News Summary - bike taken custody after indicating about police checking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.