Posted On
date_range Updated On
date_range ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
നേമം: വിക്രം സാരാഭായി സ്‍പേസ് സെന്ററിന്റെ (വി.എസ്.എസ്.സി) ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കല്ലിയൂർ കാക്കാമൂല തുണ്ടുകരക്കാട്ടു വീട്ടിൽ രാജന്റെയും ഷീജയുടേയും മകൻ ഷിജിൻ രാജ് (26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ കാക്കാമൂല ബണ്ട് റോഡിൽ വച്ച് വി.എസ്.എസ്.സി സ്റ്റാഫ് ബസ് ഇടിക്കുകയായിരുന്നു.
പൂങ്കുളം ഭാഗത്തേക്ക് പോകുന്ന ബസ് എതിരെ വന്ന ബൈക്കിൽ ഇടിച്ചാണ് അപകടം. ഗുരുതര പരിക്കേറ്റ ഷിജിൻ രാജിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊണ്ടുപോകുംവഴി മരിച്ചു.
ഓട്ടോ ഡ്രൈവറായ ഷിജിൻ രാജ് രാവിലെ ഫ്ലാറ്റുകളിൽ പച്ചക്കറി വില്പന നടത്താറുണ്ട്. പതിവുപോലെ ഇവ എത്തിച്ചു തിരികെ വരുമ്പോഴായിരുന്നു അപകടം. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ആറ് മണിയോടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹോദരി: ഷിജിന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.