Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; മരിച്ചത് ആലപ്പുഴ സ്വദേശി
കോട്ടയം: കോട്ടയം കളത്തിപ്പടിയിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ആലപ്പുഴ സ്വദേശി വിഷ്ണുവാണ് മരിച്ചത്.
കോട്ടയം-കുമളി (കെ.കെ റോഡ്) റോഡിൽ വൈകിട്ട് ഒമ്പതിനായിരുന്നു അപകടം. തിരുവല്ലയിൽ നിന്ന് മധുരയിലേക്ക് പോയ കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റ് ബസ് ദിശത്തെറ്റി ബൈക്കിൽ ഇടിക്കുകയായിരുന്നു.
കളത്തിപ്പടി ജംങ്ഷനിൽ പ്രവർത്തിച്ചിരുന്ന ബാർബർ ഷോപ്പിൽ ജീവനക്കാരനായിരുന്ന വിഷ്ണു, ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഉടൻ തന്നെ കോട്ടയം ഈസ്റ്റ് പൊലീസും മണർകാട് പൊലീസും സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.