പൊലീസുകാരനെ ബൈക്കിടിച്ച് തെറിപ്പിച്ചു    

കാസർകോട്: അമിതവേഗതയിൽ ഓടിച്ചു വന്ന ബൈക്കിനെ കൈകാണിച്ച് നിർത്താനാവശ്യപ്പെട്ട പൊലീസുകാരനെ ബൈക്കിടിച്ച് തെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ എ.ആർ ക്യാമ്പിലെ പൊലീസുകാരൻ കാലിക്കടവിലെ സനൂപി( 28) നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ചൊവാഴ്ച വൈകീട്ട് ആറരയോടെ ഉളിയത്തടുക്കയിലാണ് സംഭവം. ലോക് ഡൗണി​​െൻറ ഭാഗമായി ഡ്യൂട്ടി ചെയ്തു വരികയായിരുന്ന പൊലീസുകാരൻ ബൈക്ക് നിർത്താൻ ആവശ്യപ്പെട്ടപ്പോൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന മധൂർ സ്വദേശി അമാൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Tags:    
News Summary - Bike Rider Attacked Policemen -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.