ടോറസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ പിതാവും മകനും മരിച്ചു

കോട്ടയം: ടോറസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ പിതാവും മകനും മരിച്ചു. ഇലഞ്ഞി ആലപുരം കോലടിയിൽ രാജീവ് (53) മകൻ മിഥുൻ (23) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു അപകടം. മോനിപ്പള്ളി ജംഗ്ഷനിൽ വച്ച് ഇലഞ്ഞി റോഡിൽ നിന്ന് എം.സി റോഡിലേക്ക് കയറിയ ബൈക്കിൽ എതിർദിശയിൽ വന്ന ടോറസ് ഇടിക്കുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ ഓടിയെത്തിയ നാട്ടുകാർ ഇവരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കുറച്ച് ദൂരം സതീഷിനെയും മകനെയും വലിച്ചുകൊണ്ട് ടോറസ് മുന്നോട്ട് പോയതിന് ശേഷമാണ് വാഹനം നിന്നത്. എം.സി റോഡിലൂടെ നിയന്ത്രണം വിട്ടുവന്ന ലോറി എതിർ ദിശയിൽ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

Tags:    
News Summary - Bike and Torrace collided, killing the father and son who were riding the bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.