ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു.

മലപ്പുറം: വളാഞ്ചേരി ദേശീയപാതയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് മരണപ്പെട്ടു. എടയൂർ ഗ്രാമപഞ്ചായത്തിലെ മാവണ്ടിയൂർ അധികാരിപ്പടി നേന്ത്രത്തൊടി കുഞ്ഞാവുവിന്റെ മകൻ ഇർഫാനാണ്​ (22 ) മരണപ്പെട്ടത്​. ഗുരുതരമായി പരിക്കേറ്റ മാവണ്ടിയൂർ ചേരടൻ മുഹമ്മദ് കുട്ടിയുടെ മകൻ റാഷിദ് ( 21 ) പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.

ബുധനാഴ്ച്ച രാവിലെ 11 മണിയോടെയായിരുന്നു വളാഞ്ചേരി -പെരിന്തൽമണ്ണ റോഡിൽ കമ്മുട്ടികുളത്തിന് സമീപം വെച്ചാണ് അപകടമുണ്ടായത്​. ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഇർഫാനെ രക്ഷിക്കാനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.