Posted On
date_range Updated On
date_range ബൈക്ക് യാത്രികനായ വിദ്യാർഥി ടിപ്പര്‍ ലോറി കയറി മരിച്ചു
വേങ്ങര: കോട്ടക്കല്‍ റോഡിലെ കോട്ടപ്പറമ്പിൽ ബൈക്ക് യാത്രികനായ വിദ്യാർഥി ടിപ്പര്‍ ലോറി കയറി മരിച്ചു. ഇരിങ്ങല് ലൂർ കുറ്റിത്തറ നല്ലൂർ സലാമിെൻറ മകനും പറപ്പൂർ ഐ.യു ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ ഫയാസാണ് (15) അപകടത്തിൽ തൽക്ഷണം മരിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പാലാണി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മാതാവ്: സമീറ. സഹോദരങ്ങള്‍: അഹമ്മദ് ഇജാസ്, സഹ്ല, ഷഹ്‌മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.