Posted On
date_range Updated On
date_range കള്ളനോട്ട് കേസിൽ ഒളിവിൽ കഴിഞ്ഞ ബിഹാർ സ്വദേശികൾ അറസ്റ്റിൽ
കോട്ടയം: കള്ളനോട്ട് കേസിൽ ഒളിവിൽ കഴിഞ്ഞ ബിഹാർ സ്വദേശികൾ 10 വർഷത്തിനുശേഷം അറസ്റ്റിൽ. ബേട്ടിയ ജില്ലയിൽനിന്നുള്ള മനോഹർ മഹാന്തോ (25), മോഹൻ മഹാന്തോ (34) എന്നിവരെയാണ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
2011ലാണ് മനോഹർ മഹാന്തോയിൽനിന്ന് 500 രൂപയുടെ 700 കള്ളനോട്ട് പിടിച്ചത്. കറുകച്ചാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സഹായിയായ മോഹൻ മഹാന്തോയെയും അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽനിന്ന് ജാമ്യത്തിൽ പോയ പ്രതികൾ പിന്നീട് ബിഹാറിൽ പോയി ഒളിവിൽ കഴിയുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി നിസാമുദ്ദീെൻറ നിർദേശപ്രകാരം ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജോയി മാത്യു, എ.എസ്.ഐമാരായ ജിജി ജോസ്, അനിൽകുമാർ, സുനിൽ കുമാർ, സാബു എന്നിവരടങ്ങിയ ക്രൈംബ്രാഞ്ച് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.