തിരുവനന്തപുരം: ബേപ്പൂർ, കൊല്ലം തുറമുഖങ്ങളിൽ നാവികസേനക്ക് ബെർത്തിങ് സൗകര്യമൊരുക്കും. പ്രധാനമന്ത്രി ഗതിശക്തി പദ്ധതിയുടെ കീഴിൽ ഇന്ത്യൻ നേവിക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നത് സംബന്ധിച്ച് സംസ്ഥാന മാരിടൈം ബോർഡിനോട് കേന്ദ്ര തുറമുഖ കപ്പൽ ജലഗതാഗത മന്ത്രാലയം വിവരങ്ങൾ ആരാഞ്ഞിരുന്നു. തുടർന്ന്, കൊല്ലം, ബേപ്പൂർ തുറമുഖങ്ങളിലെ ബെർത്തിങ് സൗകര്യങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ നൽകി.
ഒക്ടോബർ 22ന് ചേർന്ന മാരിടൈം ബോർഡ് ഡയറക്ടർ ബോർഡാണ് പദ്ധതിക്ക് അംഗീകാരം നൽകിയത്. ഇവിടെ കപ്പൽ ഗതാഗത പ്രവർത്തനങ്ങൾ സജീവമാണെന്നും നാവികസേന കപ്പലുകൾക്ക് ബെർത്തിങ് സൗകര്യങ്ങൾ ഒരുക്കാനുള്ള തുറമുഖങ്ങളായി ഇവ ഉപയോഗിക്കാനാവുമെന്നാണ് മാരിടൈം ബോർഡ് ചൂണ്ടിക്കാട്ടിയത്. ഇവിടെ ഇതിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ ഇതിനകം തുടങ്ങി. ഒപ്പം വിവിധ വികസന പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായത്തിനായി സാഗർമാല പദ്ധതി സഹായം തേടിയതായി മാരിടൈം ബോർഡ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.