മലപ്പുറം: ബംഗാളി യുവാവിന് അസംകാരി മണവാട്ടി. നിക്കാഹിന് വേദിയായത് മലപ്പുറം പൊലീസ് സ്റ്റേഷൻ. കഴിഞ്ഞദിവസം വൈകീട്ടാണ് സ്റ്റേഷൻ അങ്കണത്തിൽ അപൂർവ വിവാഹചടങ്ങ് അരങ്ങേറിയത്. സൗകര്യമൊരുക്കിയതാകെട്ട എസ്.െഎയും പൊലീസുകാരും.
വരെൻറയും വധുവിെൻറയും ബന്ധുക്കൾ ദീർഘകാലമായി ജില്ലയിലാണ് സ്ഥിരതാമസം. ബംഗാളി യുവാവിെൻറ കുടുംബം മലപ്പുറത്തും അസം യുവതിയുടെ ബന്ധുക്കൾ കോട്ടക്കലിലുമാണ്. യുവതിയും യുവാവും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ബംഗാളി യുവാവിെൻറ ജ്യേഷ്ഠെൻറ ഭാര്യയുടെ അനുജത്തിയാണ് അസം യുവതി. ഇവർ തമ്മിലുള്ള അടുപ്പത്തെക്കുറിച്ച് ഇരുകുടുംബങ്ങൾക്കും അറിവുണ്ടായിരുന്നു.
ബംഗാളി യുവാവ് വിവാഹത്തിന് താൽപര്യക്കുറവ് പ്രകടിപ്പിച്ചതോടെയാണ് വിഷയം പൊലീസിന് മുന്നിലെത്തിയത്. യുവാവിെൻറ ജ്യേഷ്ഠൻ തന്നെയാണ് എസ്.െഎയുടെ സഹായം തേടിയത്. ജ്യേഷ്ഠനെക്കൊണ്ട് മറ്റൊരു സ്ഥലത്തേക്ക് യുവാവിനെ വിളിപ്പിച്ചു. തുടർന്ന്, അവിടെനിന്ന് മഫ്തിയിലുള്ള പൊലീസ് ഇയാളെ സ്റ്റേഷനിേലക്ക് അനുനയിപ്പിച്ച് കൊണ്ടുവരികയായിരുന്നു. പിന്നാലെ അസമി യുവതിെയയും ബന്ധുക്കെളയും വിളിപ്പിച്ചു. ഇരുവർക്കും മണിക്കൂറുകളോളം കൗൺസലിങ് നൽകി. ബംഗാളി യുവാവ് ആദ്യം വിസമ്മതിച്ചെങ്കിലും പൊലീസും ബന്ധുക്കളും നിർബന്ധിച്ചതോടെ വഴങ്ങി.
വധുവും വിവാഹം വൈകരുതെന്ന നിലപാട് അറിയിച്ചു. സ്റ്റേഷനിൽതന്നെ നിക്കാഹ് നടത്താൻ ഇരുവരും സമ്മതമറിയിച്ചു. വധുവിെൻറ പിതാവ് കേരളത്തിലില്ലാത്തതിനാൽ കോട്ടക്കലിലുള്ള അമ്മാവനെ വിളിച്ചുവരുത്തി. ഇദ്ദേഹമാണ് വിവാഹം ചെയ്ത് കൊടുത്തത്.
വരനും വധുവും സ്റ്റേഷൻ അങ്കണത്തിൽ പരസ്പരം മാലയിട്ടു. പൊലീസുകാർ ചായസൽക്കാരമൊരുക്കി. അടുത്ത ദിവസംതന്നെ ഇവർ തമ്മിലുള്ള വിവാഹം പള്ളിയിലോ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരമോ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.