അതിരപ്പിള്ളിയിൽ യുവതിയെ കരടി ആക്രമിച്ചു

അ​തി​ര​പ്പി​ള്ളി: കാ​ട്ടി​ൽ തേ​ൻ ശേ​ഖ​രി​ക്കാ​ൻ പോ​യ ആ​ദി​വാ​സി യു​വ​തി​യെ ക​ര​ടി ആ​ക്ര​മി​ച്ചു. വാ​ഴ​ച്ചാ​ൽ കോ​ള​നി​യി​ലെ ദി​വാ​ക​ര​െൻറ ഭാ​ര്യ സീ​ത​ക്കാ​ണ്​ (35) പ​രി​ക്കേ​റ്റ​ത്. കാ​ര​ന്തോ​ട് മേ​ഖ​ല​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. സീ​ത​യും ഭ​ർ​ത്താ​വ് ദി​വാ​ക​ര​നും വ​ന​ത്തി​ലൂ​ടെ പോ​കു​ന്ന​തി​നി​ടെ പാ​റ​യി​ടു​ക്കി​ൽ​നി​ന്ന് ക​ര​ടി ചാ​ടി​വീ​ണ്​ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നി​ല​ത്തു​വീ​ണ സീ​ത​യു​ടെ ശ​രീ​ര​ത്തി​ൽ ക​ര​ടി ക​യ​റി നി​ന്ന് ത​ല​മു​ടി പി​ടി​ച്ചു​പ​റി​ക്കു​ക​യും കൈ​യി​ൽ ക​ടി​ക്കു​ക​യും ചെ​യ്തു.

ദി​വാ​ക​ര​ൻ കൈ​യി​ലു​ള്ള വെ​ട്ടു​ക​ത്തി​കൊ​ണ്ട് ക​ര​ടി​യെ ഓ​ടി​ക്കു​ക​യാ​യി​രു​ന്നു. സീ​ത​യെ​യും കൊ​ണ്ട് 10 കി​ലോ​മീ​റ്റ​ർ കാ​ട്ടി​ലൂ​ടെ സ​ഞ്ച​രി​ച്ച്​ പു​ളി​യി​ല​പ്പാ​റ​യി​ൽ എ​ത്തി​യ ശേ​ഷം ആം​ബു​ല​ൻ​സി​ൽ ചാ​ല​ക്കു​ടി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജിലേ​ക്ക്​ മാ​റ്റി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.