Posted On
date_range Updated On
date_range ബാർ കോഴ: തുടരന്വേഷണം സ്റ്റേ ചെയ്യില്ലെന്ന് ഹൈകോടതി
കൊച്ചി: ബാർ കോഴ കേസ് തുടരന്വേഷണം സ്റ്റേ ചെയ്ത് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന മുൻ മന്ത്രി കെ.എം. മാണിയുടെ ആവശ്യം ഹൈകോടതി നിരാകരിച്ചു. മൂന്നു പ്രാവശ്യം അന്വേഷിച്ച് അവസാനിപ്പിച്ച കേസ് വീണ്ടും അന്വേഷിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാണി ഹൈകോടതിയെ സമീപിച്ചത്.
ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി വിജിലൻസിനോട് നിർദേശിച്ചു. പൊതുപ്രവർത്തകർക്ക് എതിരെയുള്ള കേസിൽ അന്വേഷണത്തിന് സർക്കാർ അനുമതി വേണമെന്ന തിരുവനന്തപുരം വിജിലൻസ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് വി.എസ്. അച്യുതാനന്ദൻ നൽകിയ ഹരജി ഈ മാസം 15ന് പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.