മദ്യശാലകളുടെ ദൂരപരിധി: ബാറുകള്‍ക്ക് ബാധകമല്ലെന്ന് നിയമോപദേശം

തിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരത്ത് മദ്യവില്‍പന ശാലകളുടെ ദൂരപരിധി ബാറുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും ബാധകമല്ളെന്ന് സംസ്ഥാന സര്‍ക്കാറിന് അറ്റോണി ജനറല്‍ നിയമോപദേശം നല്‍കിയതായി സൂചന. സുപ്രീംകോടതി വിധിക്കുശേഷമുണ്ടായ അനിശ്ചിതത്വത്തിന്‍െറ പശ്ചാത്തലത്തിലാണ് നിയമോപദേശം.

ബിവറേജസ് കോര്‍പറേഷന്‍െറ ചില്ലറ വില്‍പനശാലകള്‍ക്ക് മാത്രമാണ് വിധി ബാധകമാവുകയെന്നും നിയമോപദേശം നല്‍കിയതായാണ് അറിയുന്നത്. സുപ്രീംകോടതി ഉത്തരവില്‍ വ്യക്തത വരുത്താനാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്.

ദേശീയ, സംസ്ഥാന പാതകള്‍ക്ക് സമീപമുള്ള മദ്യശാലകളുടെ ലൈസന്‍സ് മാര്‍ച്ച് 31ന് ശേഷം പുതുക്കേണ്ടതില്ളെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്. മദ്യവില്‍പന ശാലകളുടെ ബോര്‍ഡുകളും നീക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

Tags:    
News Summary - bar licence in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.