മരിച്ചവരെ അംഗങ്ങളാക്കി വായ്പ; ബാങ്ക ്മാനേജരടക്കം നാലുപേര്‍ക്കെതിരെ കേസ്

ചെങ്ങന്നൂര്‍: മരിച്ചവരെ അംഗങ്ങളാക്കി കോഴഞ്ചേരി യൂനിയന്‍ ബാങ്കില്‍നിന്നും മൈക്രോഫിനാന്‍സ് വായ്പ അനുവദിച്ചെന്ന പരാതിയില്‍ ബാങ്ക് മാനേജര്‍ അടക്കം നാലുപേര്‍ക്കെതിരെ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു. യൂനിയന്‍ ബാങ്ക് കോഴഞ്ചേരി ബ്രാഞ്ച് മാനേജരായിരുന്ന രാധാമണി, ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി യൂനിയന്‍ സെക്രട്ടറി അനു സി. സേനന്‍, പ്രസിഡന്‍റ് അഡ്വ. സന്തോഷ്കുമാര്‍, ഓഫിസ് ക്ളര്‍ക്ക് സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

തന്‍െറ പേരില്‍ മരിച്ചവരെ അംഗങ്ങളാക്കി ബാങ്കില്‍നിന്നും ആറര ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാണിച്ച് എസ്.എന്‍.ഡി.പി. യൂനിയന്‍ വൈസ് പ്രസിഡന്‍റായിരുന്ന പി.ഡി. ശ്രീനിവാസന്‍  നല്‍കിയ പരാതിയിലാണ് കേസ്. മൈക്രോ ഫിനാന്‍സ് അംഗങ്ങള്‍ക്ക് വായ്പ നല്‍കാമെന്ന പഴുതുപയോഗിച്ച് മരിച്ചുപോയ നാല് അംഗങ്ങളുള്‍പ്പെടെ പതിനാലു പേര്‍ ഉള്‍പ്പെട്ട ഒരു സംഘത്തിനാണ് വായ്പ അനുവദിച്ചത്. കോഴഞ്ചേരി യൂനിയന്‍ ബാങ്ക് മാനേജര്‍ രാധാമണിയുടെ ഒത്താശയോടെ വ്യാജസംഘം രൂപവത്കരിച്ച് പണം തട്ടിയെന്നാണ് ആക്ഷേപം.

മൈക്രോഫിനാന്‍സ് സംഘത്തിന് വായ്പ നല്‍കണമെങ്കില്‍ എല്ലാ അംഗങ്ങളുടെയും തിരിച്ചറിയല്‍ രേഖകളും അംഗങ്ങളുടെ ഗ്രൂപ് ഫോട്ടോയും അപേക്ഷയോടൊപ്പം ചേര്‍ക്കണം. എന്നാല്‍, ഇവയൊന്നുമില്ലാതെയാണ് വായ്പ നല്‍കിയത്. ബാങ്കിന് പ്രവൃത്തി ദിനമല്ലാത്ത 2015 മേയ് ഒന്നിന് 605/149 നമ്പരായി അംഗങ്ങളെക്കൊണ്ട് ഒപ്പിട്ടു ചേര്‍ത്തിരിക്കുന്ന ബാങ്ക് രജിസ്റ്ററില്‍ ചെങ്ങന്നൂര്‍ പാണ്ടനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗുരുപ്രസാദം മൈക്രോ ഫിനാന്‍സ് യൂനിറ്റിനാണ് വായ്പ അനുവദിച്ചത്. ചെങ്ങന്നൂര്‍ എസ്.എന്‍.ഡി. പി. യൂനിയന്‍ വൈസ് പ്രസിഡന്‍റും ദേവസ്വംബോര്‍ഡ് ജീവനക്കാരനുമായ പി.ഡി. ശ്രീനിവാസനാണ് അപേക്ഷകന്‍.

എന്നാല്‍, താന്‍ വായ്പക്ക് അപേക്ഷ നല്‍കിയിട്ടില്ളെന്ന് ക്രൈംബ്രാഞ്ചിനു മൊഴി കൊടുക്കുകയും ചെങ്ങന്നൂര്‍ ഡി വൈ.എസ്.പി ക്ക് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. സി.പി.എം. തിരുവന്‍വണ്ടൂര്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും വിദ്യാഭ്യാസ വകുപ്പു ജീവനക്കാരനുമായ  മാടാശ്ശേരില്‍ തെക്കതില്‍ മോഹനനാണ് രണ്ടാമത്തെ അപേക്ഷകന്‍. ഇദ്ദേഹവും ബാങ്കില്‍ പോകുകയോ ഒപ്പിട്ടു നല്‍കുകയോ ചെയ്തിട്ടില്ല.

രജിസ്റ്ററില്‍ പതിനാലുപേരുടെ വിവരങ്ങള്‍ എഴുതി ചേര്‍ക്കുകയും  ഒപ്പ് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇതില്‍ മൂന്നാം പേരുകാരനായ ശിവദാസന്‍, അഞ്ചാം പേരുകാരനായ രവീന്ദ്രന്‍, എട്ടാം പേരുകാരനായ തങ്കപ്പന്‍, പത്താം പേരുകാരനായ പൊന്നപ്പന്‍ എന്നിവര്‍ ജീവിച്ചിരിപ്പില്ല. മാനേജരായിരുന്ന രാധാമണിയാണ് ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂനിയനില്‍ രൂപവത്കരിച്ച മൈക്രോ ഫിനാന്‍സ് സംഘങ്ങളുടെ കോഓഡിനേറ്റര്‍.

ഇവര്‍ ഈ സ്വാശ്രയ സംഘങ്ങള്‍ക്ക് ബാങ്കില്‍നിന്ന്  നാലു കോടിയുടെ വായ്പ അനുവദിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂനിയന്‍ ഇത് യഥാസമയം തിരിച്ചടയ്ക്കാതെ കുടിശ്ശിക വരുമ്പോള്‍ മറ്റൊരു വായ്പ ആരെങ്കിലും എടുത്തതായി വ്യാജരേഖയുണ്ടാക്കി പണം പഴയ ലോണ്‍ കുടിശ്ശികയിലേക്ക് അടക്കുകയാണ് പതിവെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.

Tags:    
News Summary - bank lone for dead persons, case against bank manager

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.