കോഴിക്കോട്: ബംഗ്ലാദേശ് പെൺകുട്ടിയെ ജോലിവാഗ്ദാനം നൽകി തട്ടിക്കൊണ്ടുവന്ന് പീഡിപ്പിച്ച കേസിൽ രണ്ടു പേർ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.  എറണാകുളം കടവന്ത്ര ആനാംതുരുത്തിപ്പാറ ഷമീർ, മലപ്പുറം അതൃശേരി ഈങ്ങോപ്പടലിൽ ജാഫറലി എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്.

സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയുന്ന എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയാണ് വിധി പറഞ്ഞത്. ഇവർക്കുള്ള ശിക്ഷ ചൊവ്വാഴ്ച പ്രഖ്യാപിക്കും.  പ്രതികളിൽ ഷമീറിനെതിരെ  ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങളാണ് തെളിയിക്കപ്പെട്ടവ. ജാഫറലിക്കെതിരെ തട്ടിക്കൊണ്ടുപോകലിനാണ് കുറ്റം തെളിഞ്ഞത്. 

ബംഗ്ലാദേശ്  പെൺകുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് പിതൃസഹോദരപുത്രൻ ജിയമുല്ലയും ഭാര്യ ഹസ്നയുമാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. മുംബൈയിലാണ് ഇവരുടെ താമസം. ബംഗളൂരുവിലാണ് ജോലി എന്ന് പറഞ്ഞ് കർണാടകയിലേക്ക് കൊണ്ടുവന്നു. 2014 ഏപ്രിൽ ഒന്നിനാണ് മൈസൂരുവിൽ എത്തുന്നത്. എന്നാൽ,  മൈസൂരുവിലെത്തിയ പെൺകുട്ടിയെ ചോട്ടി എന്ന സ്ത്രീയെ ഏൽപിച്ച് ഇവർ കടന്നു കളഞ്ഞു. ജോലിയുണ്ടെന്ന് പറഞ്ഞ് ചോട്ടിയാണ് ജാഫറലിയുടെയും  ഷമീറി​െൻറയും ഒപ്പം കോഴിക്കോെട്ടത്തിക്കുന്നത്. 

കോഴിക്കോട്ടെ ഒരു ഹോട്ടലിൽനിന്ന് ഷമീർ കുട്ടിയെ ബലാത്സംഗം ചെയ്തു. തുടർന്ന് പിറ്റേന്ന് രാവിലെ  ഹോട്ടലിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടി റോഡിൽനിന്ന് ഒരു ഓട്ടോൈഡ്രവറുടെ സഹായം അഭ്യർഥിച്ചു. ഇയാളാണ് കുട്ടിയെ വനിത പൊലീസ് സ്റ്റേഷനിലെത്തിച്ചത്. തുടർന്ന് വനിത സ്റ്റേഷനിൽനിന്ന് കസബ പൊലീസിന് കേസ് കൈമാറി. ആറു പേർക്കെതിരെയാണ് ആദ്യം കേസ് ചുമത്തിയത്. എന്നാൽ, പ്രതികളായ ചോട്ടി, ഹസ്ന എന്നിവരെ പിടികൂടാനായില്ല. 
കുട്ടിയെ കടത്തുന്നതിന് അപ്പു  എന്നൊരാളും ചോട്ടിയെ സഹായിക്കാനുണ്ടായിരുന്നു. ജിയാമുല്ല, അപ്പു, ജാഫറലി, ഷമീർ എന്നിവരെ പൊലീസ് പിടികൂടിയെങ്കിലും ജിയാമുല്ലയും അപ്പുവും  ജാമ്യത്തിലിറങ്ങിയതോടെ മുങ്ങി. ഇവർ പിന്നീട് വിചാരണക്കും ഹാജരായില്ല.

Tags:    
News Summary - bangladesh rape

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.