Posted On
date_range Updated On
date_range പീഡനക്കേസിൽ ബാലചന്ദ്രകുമാറിന്‍റെ മുൻകൂർ ജാമ്യ ഹരജി തള്ളി
കൊച്ചി: പീഡനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മുൻകൂർ ജാമ്യ ഹരജി ഹൈകോടതി തള്ളി. ഇതുമായി മുന്നോട്ടുപോകുന്നില്ലെന്ന് ബാലചന്ദ്രകുമാറിന്റെ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്നാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് ഹരജി തള്ളി നടപടികൾ അവസാനിപ്പിച്ചത്.
നടൻ ദിലീപിനെതിരെ താൻ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് യുവനടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണമെന്നും ഇതിനുള്ള പ്രതികാരമെന്ന നിലയിൽ ദിലീപ് മുൻകൈയെടുത്ത് തനിക്കെതിരെ കെട്ടിച്ചമച്ചതാണ് പീഡനക്കേസെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്‍റെ ആരോപണം. ബാലചന്ദ്രകുമാർ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്നാരോപിച്ച് കണ്ണൂർ സ്വദേശിനി കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയിൽ എറണാകുളം എളമക്കര പൊലീസാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.