കേരളത്തിൽ ബലിപെരുന്നാൾ 22ന്​

കോഴിക്കോട്: ദുല്‍ഹജ്ജ് മാസപ്പിറവി കണ്ടതിനാൽ തിങ്കളാഴ്​ച ദുല്‍ഹജ്ജ് ഒന്നും ആഗസ്​റ്റ്​ 22 ബുധനാഴ്​ച  ബലിപെരുന്നാളും ആയിരിക്കുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാദിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, മുഹമ്മദ് ജിഫ്​രി മുത്തുക്കോയ തങ്ങൾ, സംയുക്​ത മഹല്ല് ജമാഅത്ത് ഖാദി കെ.പി. ഹംസ മുസ്​ലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി ,കേരള മുസ്​ലിം ജമാഅത്ത്​ ഫെഡറേഷൻ പ്രസിഡൻറ്​ കടയ്​ക്കൽ അബ്​ദുൽ അസീസ്​ മൗലവി,പൊന്നാനി മഖ്ദൂം എം.പി. മുത്തുകോയ തങ്ങൾ  എന്നിവർ അറിയിച്ചു. 

ആഗസ്​റ്റ്​ 12ന്​ ദുൽഖഅദ്​ 30 പൂർത്തിയാക്കി,  ആഗസ്​റ്റ്​ 13 ദുൽഹജ്ജ്​ ഒന്ന്​ ആയിരിക്കുമെന്ന്​ കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ്​ മദനി അറിയിച്ചു. 
സൗദിയിൽ ശനിയാഴ്​ച മാസപ്പിറവി കണ്ടതിനാൽ അറഫ സംഗമം ആഗസ്​റ്റ്​ 20 തിങ്കളാഴ്​ചയും ബലിപെരുന്നാൾ 21 ചൊവ്വാഴ്​ചയായും പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - bakrid celebration on august 22nd-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.