Posted On
date_range Updated On
date_range കാറിൽ ചാരിനിന്ന കുട്ടിയെ ചവിട്ടിയ കേസിൽ പ്രതിക്ക് ജാമ്യം
കണ്ണൂര്‍: തലശ്ശേരിയിൽ കാറിൽ ചാരി നിന്നതിന് കുട്ടിയെ ചവിട്ടിയ കേസിൽ പ്രതി മുഹമ്മദ് ഷിനാദിന് കോടതി ജാമ്യം അനുവദിച്ചു. തലശ്ശേരി ജില്ല സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നരഹത്യാ ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയായിരുന്നു കുറ്റപത്രം. കാറില്‍ ചാരിനിന്നതിനാണ് പൊന്ന്യം സ്വദേശി മുഹമ്മദ് ഷിനാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിച്ചത്.
രാജസ്ഥാന് സ്വദേശികളായ നാടോടി കുടുംബത്തിലെ ഗണേഷ് എന്ന കുട്ടിക്കാണ് പരിക്കേറ്റത്. നവംബര്‍ മൂന്നിനാണ് സംഭവം. നാരങ്ങാപ്പുറം മണവാട്ടി കവലയില്‍ രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബലൂണ്‍ വില്പനക്കാരായ നാടോടി കുടുംബത്തിലെ ആറ് വയസുകാരനെയാണ് ചവിട്ടി വീഴ്ത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.