Posted On
date_range Updated On
date_range എം.വിൻസെൻറ് എം.എൽ.എയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
തിരുവനന്തപുരം: പീഡന കേസിൽ അറസ്റ്റിലായ കോവളം എം.എൽ.എ എം. വിന്സൻറിെൻറ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നെയ്യാറ്റിൻകര ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി നാളേക്ക് മാറ്റി. എം.എൽ.എയെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് പൊലീസ് നൽകിയ അപേക്ഷയും നാളെ പരിഗണിക്കും. അറസ്റ്റിലായ ദിവസം മജിസ്ട്രേറ്റിെൻറ വസതിയില്‍ വെച്ച് നല്‍കിയ ജാമ്യാപേക്ഷയാണ് വിൻസെൻറ് കോടതിക്ക് കൈമാറിയിരുന്നത്.
വിശദമായ അന്വേഷണത്തിെൻറ ഭാഗമായി എം.എൽ.എയെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. കസ്റ്റഡിയിൽ ലഭിച്ചാൽ കേസിൽ തെളിവെടുപ്പ് തുടങ്ങും. വീട്ടമ്മയുടെ സഹോദരെൻറ മൊഴിയും അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.