ബദിയിടുക്ക: വീട്ടിലെ ദുരിതവും ചികിത്സയും താങ്ങാനാവാതെ നിർധന കുടുംബം സുമനസ്സുകളുടെ സഹായം തേടുന്നു. ബദിയടുക്ക പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ മാന്യ എര്പ്പകട്ടെയിൽ താമസിക്കുന്ന മഹ്മൂദ് - താഹിറ ദമ്പതികളുടെ മകൾ ഫാത്തിമത്ത് അസ്മീന(7)യാണ് ചികിത്സക്കായി സഹായം തേടുന്നത്. മാന്യ ജെ.എ.എസ്.ബി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാത്ഥിനിയാണ് അസ്മീന.
പെട്ടെന്നുണ്ടായ അസുഖമാണ് കുടുംബത്തെ പൂർണമായും തളർത്തിയത്. പനിയും ഛർദ്ദിയും അനുഭവപ്പെട്ട കുട്ടി ക്ഷീണിച്ച് അവശയായിക്കൊണ്ടിരുന്നു. കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോറിക്ഷയുടെ വാടക പോലും നൽകാൻ ഇവരുടെ പക്കൽ പണമുണ്ടായിരുന്നില്ല. കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ ഷുഗര്‍ 600 ല്‍ കൂടുതലാണ്. പൂർണമായും തളർന്ന കുട്ടിയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ച് അടിയന്തിര ചികിത്സ നൽകിയതുകൊണ്ടു മാത്രമാണ് കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടിയത്. എന്നാൽ, കുട്ടിയുടെ ജീവിതം വീണ്ടെടുക്കാൻ ദീർഘകാല തുടരണമെന്നാണ് ഡോക്ടർമാർ വിധി എഴുതിയിരിക്കുന്നത്. വളരെ അപൂർവമായാണ് ഇത്തരത്തിലുള്ള രോഗം കുട്ടികളിൽ കാണുന്നതെന്ന് ഡോക്ടർമാർ പറയുന്നു.
നാട്ടുകാരും അധ്യാപകരും ചേർന്നാണ് ആശുപത്രി ചെലവ് നൽകിയത്. എന്നാൽ, തുടർ ചികിത്സക്ക് പണം കണ്ടെത്തിയേ മതിയാകു. വലത് കാലിന് മന്ത് രോഗം ബാധിച്ച മഹ്മൂദ് കൂലിപ്പണി ചെയ്ത് കുടുംബം നോക്കുന്നതിനിടെയാണ് കാലിൽ വ്രണമുണ്ടായാത്. ശരിയായ ചികിത്സക്ക് വഴിയില്ലാത്തതിനാൽ രോഗം ഇവരെ തളർത്തി. ഇതോട ദൈനംദിന ചിലവിനു പോലും ബുദ്ധിമുട്ടായി. നേരത്തെ, നീർച്ചാലില്‍ വാടക വീട്ടിലാണ് ഇവർ താമസിച്ചിരുന്നത്. വീട്ട് വാടക കൊടുക്കാൻ പോലും കഴിയാതായതോടെ ബേള വില്ലേജിലും പഞ്ചായത്ത് ഗ്രാമസഭയിലും നിരന്തരം താഹിറ കയറി ഇറങ്ങിയതോടെ ഒടുവിൽ സർക്കാരിൻെറ നാല് സെന്റ് സ്ഥലത്ത് 2016 -17 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് നൽകിയ രണ്ട് ലക്ഷം രൂപയിൽ പണിത കൊച്ചു വീടായ മാന്യഎര്പ്പകുട്ടെയിലാണ് ഇപ്പോൾ താമസം. മാന്യ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാത്ഥിയായ നിസാദ് (8) ആണ് അസ്മീദയുടെ സഹോദരൻ. വീട് കെട്ടിയതിലും മറ്റുമായി ഒരു ലക്ഷത്തിലേറെ കടബാധ്യതയും ഈ കുടുംബത്തിൻെറ തലയിലുണ്ട്. പണം കൊടുക്കാൻ ഉള്ളവർ പടിവാതിൽക്കൽ വന്നു നിൽക്കുമ്പോഴാണ് മകളുടെയും പിതാവിന്റെയും ചികിത്സക്കു പോലും വകതയില്ലാതെ ഈ കുടുംബം കരുണയുള്ള മനസ്സുകളുടെ സഹായത്തെ പ്രതീക്ഷയോടെ കാണുന്നത്.
കുടുംബത്തെ സഹായിക്കുന്നതിനായി ഫാത്തിമത്ത് അസ്മീനയുടെ പേരിൽ ജനകീയ സഹായസമിതി രൂപീകരിച്ചിട്ടുണ്ട്. ആഗസ്റ്റ് 26 മുതൽ സെപ്റ്റംമ്പർ 30 വരെയുള്ള കാലയളവിൽ പണം സ്വരൂപിക്കാനാണ് തീരുമാനം.
കനറാ ബാങ്കിൻെറ ബദിയടുക്ക ശാഖയിൽ ഫാത്തിമത്ത് അസ്മീന യുടെ പേരിൽ അക്കൗണ്ട് തുടങ്ങിട്ടുണ്ട്-
Fathimath Asmeena
Ac No- 4489101005450
IFSC-CNRB0004489
MICR Code -671015006
Canara Bank Badiadka
ബന്ധപ്പെടേണ്ട നമ്പർ:
ശ്യാം പ്രസാദ് മാന്യ(ട്രസ്റ്റ് ചെയർമാൻ) -9447469820
ടി ഗോവിന്ദൻ നമ്പൂതിരി (സ്കൂൾ എച്ച്.എം) -9744915121)
സുബൈർ ബാപ്പാലിപ്പൊനം (കൺവീനർ) -9995305955
നിത്യാനന്ദ (മാനേജിങ് ട്രസ്റ്റി) -9020969553.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.