ബാക്ക്പാസ് 2.0: ഗവ. എൻജിനിയറിങ് കോളജ് തൃശ്ശൂർ അലുംനി ജേതാക്കൾ

കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പൂർവ്വ വിദ്യാർഥികളുടെ കൂട്ടായ്മയായ ഫുട്ബാൾ ഫാൻസ് ഫോറം സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറ് ബാക്ക്പാസ് 2.0 ൽ ഗവ. എൻജിനിയറിങ് കോളജ് തൃശ്ശൂർ അലുംനി ജേതാക്കളായി. കെ.എം.ഇ.എ എൻജിനിയറിംഗ് കോളജ് അലുംനി റണ്ണേഴ്സ് അപ്പായി. മാസ്റ്റേഴ്സ് വിഭാഗത്തിൽ കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അലുംനി ജേതാക്കളും ഗവ. കോളജ് ഓഫ് എൻജിനിയറിംഗ് കണ്ണൂർ അലുംനി റണ്ണേഴ്സ് അപ്പുമായി.

എൻജിനിയറിംഗ് കോളജുകളിലെ പൂർവ്വ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ടൂർണമെൻ്റിൻ്റെ രണ്ടാമത് എഡിഷനാണ് കൊച്ചിയിൽ അരങ്ങേറിയത്. ദക്ഷിണേന്ത്യയിലെ 36 കോളജുകളിൽ നിന്നായി 400ൽ പരം പൂർവ്വവിദ്യാർഥികൾ ടൂർണമെൻ്റിൽ പങ്കെടുത്തു. യൂഡി ആയിരുന്നു ടൂർണമെൻ്റിൻ്റെ പ്രധാന സ്പോൺസർ. 

Tags:    
News Summary - Backpass 2.0: Govt. Engineering College Thrissur Alumni Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.