Posted On
date_range Updated On
date_range ആലപ്പുഴയിൽ ജനിച്ച് മണിക്കൂറുകൾ പോലുമാകാത്ത പെൺകുഞ്ഞിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ചു
നവജാത ശിശുവിനെ പൊന്തക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ തുമ്പോളിയിലാണ് സംഭവം. രാവിലെ ആക്രി പെറുക്കാനെത്തിയ ഇതര സംസ്ഥാന തൊഴിലാളികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. കരച്ചിൽ കേട്ട് നടത്തിയ തിരച്ചിലിന് ഒടുവിലാണ് സമീപത്തെ പൊന്തക്കാട്ടിൽ പെൺകുഞ്ഞിനെ കണ്ടെത്തിയത്.
കുട്ടി ജനിച്ചിട്ട് അധികസമയം ആയിട്ടില്ല എന്നാണ് നിഗമനം. കുഞ്ഞിനെ ആലപ്പുഴയിലെ വനിതാ ശിശു ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.