ചോക്കാടന്‍ പുഴയില്‍ ആനക്കുട്ടിയുടെ ജഡം

കാളികാവ്: ചോക്കാടന്‍ പുഴയില്‍  ആനക്കുട്ടിയുടെ ജഡം കണ്ടെത്തി. ചോക്കാട് അങ്ങാടിക്ക് സമീപം  അത്തിക്കുണ്ടിലാണ് ഒന്നര മാസം പ്രായമായ ആനക്കുട്ടിയുടെ ജഡം കരക്കടിഞ്ഞത്. പുഴമുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കിയപെട്ടാതാവാമെന്നാണ് നിഗമനം.

ചൊവ്വാഴ്ച രാവിലെ  10 മണിയോടെയാണ് ആനക്കുട്ടിയുടെ ജഡം കരക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പുഴയില്‍ കുളിക്കാന്‍ ചെന്നവരാണ് ജഡം കണ്ടത്. കോഴിപ്ര-നെല്ലിക്കര മലവാരത്തില്‍നിന്നും ഒഴുക്കില്‍പെട്ടതാവാമെന്നാണ് നിഗമനം. ചൊവ്വാഴ്ച രണ്ട് മണിയോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരെത്തി പോസ്റ്റ്‌മോര്‍ട്ടം നടത്തി.

സൈലൻറ് വാലി ബഫര്‍സോണിനോട് ചേര്‍ന്ന വനപ്രദേശങ്ങളിലെല്ലാം മഴ തിമര്‍ത്ത് പെയ്യുന്നുണ്ട്. നാല് ദിവസമായി പെയ്യുന്ന മഴയില്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായിട്ടുണ്ട്. ഇതിനിടയില്‍ ആനക്കുട്ടിയുടെ വന്യമൃഗങ്ങളുടെ ജഡം കൂടി പുഴയില്‍ ഒഴുകിയെത്തുന്നത്.
 

Tags:    
News Summary - baby elephant death- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.