കോഴിക്കോട്: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രതികളായ എല്ലാവരെയും വെറുതെ വിട്ട വിധി ഇന്ത്യാ രാജ്യത്തെ നിയമവാഴ്ചയുടെ തകർച്ച തെളിയിക്കുന്നതാണെന്ന് ജമാഅത്തെ ഇസ്‍ലാമി. നിയമ സംവിധാനത്തിന്‍റേത് നിരാശ പടർത്തുന്ന വിധിയാണെന്നും തുടർനിയമ പോരാട്ടം ദേശീയ തലത്തിൽ കൂട്ടായി ആലോചിക്കുമെന്നും ജമാഅത്തെ ഇസ്‍ലാമി അസിസ്റ്റന്‍റ് അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു.
ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് സി.ബി.ഐ പ്രത്യേക കോടതി മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർ ഉൾപ്പെടെ 32 പ്രതികളെയും വെറുതെവിട്ടത്. കേസ് തെളിയിക്കുന്നതിൽ സി.ബി.ഐ പരാജയപ്പെട്ടതായി കോടതി നിരീക്ഷിച്ചു. അദ്വാനിയും ജോഷിയും ജനക്കൂട്ടത്തെ തടയാനാണ് ശ്രമിച്ചതെന്ന് ജഡ്ജി പറഞ്ഞു.
1992 ഡിസംബര്‍ ആറിനാണ് രാമജന്മ ഭൂമിയാണെന്ന് അവകാശപ്പെട്ട് ഒരു കൂട്ടം ഹിന്ദുത്വവാദികൾ അയോധ്യയിലെ ബാബരിയിൽ സ്ഥിതി ചെയ്തിരുന്ന മസ്ജിദ് തകര്‍ത്തത്. രാമക്ഷേത്ര നിർമാണത്തിനായി ഭൂമി വിട്ടു നൽകിയെങ്കിലും പള്ളി പൊളിച്ചത് ക്രിമിനൽ കുറ്റമാണെന്ന് ഭൂമിത്തർക്ക കേസിലെ വിധിയിൽ കഴിഞ്ഞ വർഷം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.