Representative Image

ബാബരി വിധി: സമാധാനത്തിന്​ ഭംഗം വരാതിരിക്കാൻ ജാഗ്രതവേണം -മുസ്​ലിം നേതാക്കൾ

കോഴിക്കോട്​: പതിറ്റാണ്ടുകളായി തുടരുന്ന ബാബരി മസ്​ജിദ്​ കേസിലെ സുപ്രീംകോടതി വിധി വരുന്ന പശ്ചാത്തലത്തിൽ സ മാധാനവും സൗഹാർദവും നിലനിർത്തുന്നതിന്​ എല്ലാവരും ശ്രമിക്കണമെന്ന്​ മുസ്​ലിം സംഘടന നേതാക്കൾ അഭ്യർഥിച്ചു. രാജ് യത്തെ പരമോന്നത നീതിപീഠം ഇക്കാര്യത്തിൽ കൈക്കൊള്ളുന്ന തീരുമാനം ഏതുതരത്തിലായാലും വിധിയെ സംയമനത്തോടെ അഭിമുഖീകരിക്കണം.

രാജ്യത്ത്​ ധ്രുവീകരണവും ശത്രുതയും സൃഷ്​ടിക്കാനാഗ്രഹിക്കുന്നവർക്ക്​ ശക്തിപകരുന്നതിൽനിന്ന്​ എല്ലാവരും വിട്ടുനിൽക്കണം. വിധിയുടെ പേരിൽ നാടി​​െൻറ സമാധാനത്തിനും സൗഹാർദത്തിനും ഭംഗം വരാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണം.

ജനാധിപത്യവും മനുഷ്യാവകാശവും സമാധാനവും സംരക്ഷിക്കാനും നീതിയുടെയും സത്യത്തി​​െൻറയും പക്ഷത്ത്​ നിലകൊള്ളാനും ഭരണകൂടം സന്നദ്ധമാവുമെന്ന്​ പ്രതീക്ഷിക്കുന്നതായും ഹൈദരലി ശിഹാബ്​ തങ്ങൾ, പ്രഫ. കെ. ആലിക്കുട്ടി മുസ്​ലിയാർ, കാന്തപുരം എ.പി. അബൂബക്കർ മുസ്​ലിയാർ, എം.​െഎ. അബ്​ദുൽ അസീസ്​, ടി.പി. അബ്​ദുല്ലക്കോയ മദനി, കുഞ്ഞിമുഹമ്മദ്​ മദനി പറപ്പൂർ, ഡോ. ഇ.കെ. അഹ്​മദ്​ കുട്ടി, എ. നജീബ്​ മൗലവി, തൊടിയൂർ മുഹമ്മദ്​ കുഞ്ഞി മൗലവി, അബുൽ ഹൈർ മൗലവി, ഡോ. പി.എ. ഫസൽ ഗഫൂർ, സി.പി. കുഞ്ഞുമുഹമ്മദ്​ എന്നിവർ സംയുക്ത പ്രസ്​താവനയിൽ പറഞ്ഞു.

Tags:    
News Summary - babari verdict muslim leaders calls for keep calm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.