ബാബാ രാംദേവും ബാലകൃഷ്ണയും
പാലക്കാട്: ഔഷധ പരസ്യനിയമം ലംഘിച്ചതിന് വിചാരണ നേരിടുന്ന യോഗാചാര്യൻ ബാബാ രാംദേവും ബാലകൃഷ്ണയും ജാമ്യമില്ലാ വാറന്റിൽ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ മുഖേന പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി-2നെ സമീപിച്ചു. കോടതിയിലെത്തുന്നത് ഒഴിവാക്കണമെന്ന യോഗാചാര്യൻ ബാബാ രാംദേവിന്റെയും ബാലകൃഷ്ണയുടെയും ആവശ്യം, ചൊവ്വാഴ്ച നടന്ന വിചാരണയിൽ പരാതിക്കാരായ പാലക്കാട് ഡ്രഗ്സ് ഇൻസ്പെക്ടർ എതിർത്തു. ഇരുവരുടെയും ജാമ്യമില്ലാ വാറന്റ് ഒഴിവാക്കണമെന്ന ആവശ്യത്തിൽ വിധി പറയാൻ ഈ മാസം 14ലേക്ക് മാറ്റി.
തെറ്റിദ്ധരിപ്പിക്കുന്ന ഫലസിദ്ധി വാഗ്ദാനംചെയ്ത് ഡ്രഗ്സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബ്ൾ അഡ്വൈർടൈസ്മെന്‍റ്) ആക്ട് 1954 സെക്ഷൻ 3 (ഡി) ലംഘിച്ചതുമായി ബന്ധപ്പെട്ട് പാലക്കാട് ഡ്രഗ്സ് ഇൻസ്പെക്ടർ ഫയൽചെയ്ത കേസിലാണ് നടപടി. കേസിൽ കഴിഞ്ഞ 16ന് ഹാജരാകാൻ സമൻസ് അയച്ചിരുന്നു. വരാതിരുന്നതിനെത്തുടർന്ന് ഫെബ്രുവരി ഒന്നിന് നേരിട്ട് ഹാജരായി ജാമ്യമെടുക്കാൻ പാലക്കാട് കോടതി വാറന്റ് പുറപ്പെടുവിച്ചു. എന്നിട്ടും നേരിട്ട് ഹാജരാകാതിരുന്ന പ്രതികൾക്കെതിരെയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.