Posted On
date_range Updated On
date_range തനിക്ക് ഡി.ജി.പി പദവി നല്‍കണമെന്ന ആവശ്യവുമായി ബി. സന്ധ്യ രംഗത്ത്
തിരുവനന്തപുരം: തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി പദവി നല്‍കണമെന്ന് അഭ്യര്‍ഥിച്ച് ഫയര്‍ഫോഴ്സ് മേധാവി ഡോ. ബി. സന്ധ്യ സർക്കാറിന് കത്തുനൽകി.
സീനിയോറിറ്റിയില്‍ നിലവിലെ പൊലീസ് മേധാവി അനിൽ കാന്തിനെക്കാള്‍ മുന്നിലാണ് സന്ധ്യ. ലോക്നാഥ് ബെഹ്റ വിരമിച്ച ഒഴിവില്‍ തനിക്ക് അര്‍ഹതപ്പെട്ട ഡി.ജി.പി പദവി അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയെ തെരഞ്ഞെടുക്കാൻ യു.പി.എസ്.സി തയാറാക്കിയ മൂന്നംഗ ചുരുക്കപ്പട്ടികയില്‍ വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാറിന് പുറമെ സന്ധ്യയും അനിൽകാന്തുമാണുണ്ടായിരുന്നത്.
എ.ഡി.ജി.പിയായിരുന്ന അനിൽകാന്തിനെ ഡി.ജി.പി ഗ്രേഡ് നൽകിയാണ് നിയമിച്ചത്. സന്ധ്യക്ക് ഡി.ജി.പി പദവി നല്‍കിയതുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.