കൊച്ചി: ഡൽഹി ജാമിഅ മില്ലിയയിലെ പ്രക്ഷോഭത്തിെൻറ മുൻനിരക്കാരിയായ ആയിഷ റെന്ന ഡൽഹി പൊലീസിനു നേരെ കൈചൂണ്ടി നിൽക്കുന്ന ചിത്രമായിരുന്നു കഴിഞ്ഞ ദിവസം വരെ പലരുടെയും ഫേസ്ബുക്ക്, വാട്ട്സ്ആപ്പ് മുഖചിത്രവും കവർഫോട്ടോയുമെല്ലാം. പൗരത്വ നിയമ പ്രതിഷേധത്തിെൻറ അടയാളവും വിപ്ലവവീര്യത്തിെൻറ പെൺെപരുമയുമെല്ലാമായിരുന്ന ആ കൊണ്ടോട്ടിക്കാരിക്ക് വളരെ പെട്ടെന്നാണ് ൈസബർ സഖാക്കൾക്കിടയിൽ ‘വർഗീയവാദി’ പട്ടം കിട്ടിയത്.
കാരണം മറ്റൊന്നുമല്ല, സ്വന്തം നാട്ടിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ ആ പെൺകുട്ടി പിണറായി സർക്കാറിനെതിരെ സംസാരിച്ചു. ഇതോടെ സൈബർ സഖാക്കളിൽ പലരും പ്രൊഫൈലിൽനിന്ന് പതിയെ ചൂണ്ടുവിരലുയർത്തുന്ന റെന്നയെ മാറ്റി, അവർക്കെതിരെ ആരോപണങ്ങളുമായി രംഗത്തിറങ്ങി.
ജാമിഅയിലെ പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യവുമായി കേരളത്തിൽ നടത്തിയ പ്രതിഷേധങ്ങളെ അടിച്ചമർത്തി പിണറായി സർക്കാർ ജയിലിലാക്കിയ വിദ്യാർഥികളെയും മറ്റും വിട്ടയക്കണമെന്ന് കൊണ്ടോട്ടി പൗരാവലി സംഘടിപ്പിച്ച പരിപാടിയിൽ പ്രസംഗിച്ചതാണ് റെന്ന ചെയ്ത കുറ്റം. ഇതോടെ കൂടിനിന്ന ചില ഇടതുപക്ഷക്കാർ പ്രകോപിതരാവുകയും ‘അെൻറ അഭിപ്രായം പെരേൽ പോയി പറഞ്ഞാമതി’യെന്നുൾെപ്പടെ അധിക്ഷേപങ്ങളുയരുകയും ചെയ്തു.
ഇതിനു പിന്നാലെയാണ് സൈബറിടത്തിലും റെന്നക്ക് നേരെ ആരോപണശരങ്ങളുയർന്നത്. നേരത്തേ കൊണ്ടോട്ടിയുടെ വീരപുത്രിയെന്നുൾെപ്പടെ അഭിനന്ദന പ്രവാഹം നടത്തിയവർ ഒന്നിരുട്ടി വെളുത്തപ്പോൾ റെന്നയെ വർഗീയവാദിയാക്കാൻ മത്സരിക്കുകയാണ്.
കിട്ടിയ അവസരം മുതലെടുത്ത് സംഘ്പരിവാർ പാളയത്തിലുള്ളവരും ഇതിന് എരിവും പുളിവും പകരുന്നുണ്ട്. എന്നാൽ, ഡൽഹി പൊലീസിെൻറ ലാത്തിക്കും ടിയർ ഗ്യാസിനും മുന്നിൽ തളരാത്തവരെ ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താമെന്നു കരുതണ്ട എന്നതുൾെപ്പടെ പ്രതികരണങ്ങളുമായി റെന്നക്ക് പിന്തുണയുമായി വരുന്നവരും നിരവധിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.