പെരുമ്പാവൂര്‍: പുതിയ ജ്വല്ലറി തുടങ്ങാനെന്ന വ്യാജേന വ്യാപാരിയുടെ സ്വര്‍ണം കൈക്കലാക്കിയ ജ്വല്ലറി ഉടമ പിടിയില്‍. അവതാര്‍ ജ്വല്ലറി ഉടമ പാലക്കാട് തൃത്താല ഊരത്തൊടിയില്‍ അബ്ദുല്ലയാണ് (51) പെരുമ്പാവൂര്‍ പൊലീസിന്‍െറ പിടിയിലായത്.
പെരുമ്പാവൂരിലെ പ്രശസ്ത സ്വര്‍ണവ്യാപാരിയുടെ ജ്വല്ലറി അവതാര്‍ ബ്രാന്‍ഡില്‍ പുതുതായി തുടങ്ങുന്നതിന് ഇരുകൂട്ടരും കരാറുണ്ടാക്കിയിരുന്നു. കരാര്‍ പ്രകാരം നല്‍കിയ 12 കോടിയുടെ സ്വര്‍ണം കൈക്കലാക്കി ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെരുമ്പാവൂരിലെ വ്യാപാരി റൂറല്‍ എസ്.പി പി.എന്‍. ഉണ്ണിരാജന് നല്‍കി പാരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈ.എസ്.പി കെ. സുദര്‍ശനന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. വിദേശത്തും ആന്ധ്രപ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലും ഒളിവില്‍ കഴിഞ്ഞ ഇയാള്‍ കോഴിക്കോട്ട് എത്തിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് അറസ്റ്റിലായത്.
വിദേശത്ത് കഴിയുന്ന മകനുള്‍പ്പെടെ കൂടുതല്‍ പേരെ പിടികൂടാനുണ്ട്. ഉപഭോക്താക്കളെ ചിട്ടിയില്‍ ചേര്‍ത്ത് സ്വര്‍ണം കൊടുക്കാതെ തട്ടിപ്പ് നടത്തിയതിന് തൃശൂര്‍, കളമശ്ശേരി സ്റ്റേഷനുകളില്‍ അവതാര്‍ ഗോള്‍ഡിനെതിരെ കേസുകളുണ്ടെന്നും പൊലീസ് പറഞ്ഞു. സി.ഐ ബൈജു പൗലോസ്, എസ്.ഐ പി.എ. ഫൈസല്‍, എ.എസ്.ഐ കെ.ജി. ജയകുമാര്‍, സി.പി.ഒമാരായ രാജേന്ദ്രന്‍, ശ്യാം, രാഹുല്‍, റെന്നി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.