Posted On
date_range Updated On
date_range പോക്‌സോ പ്രതി വിവാഹിതനാകാന്‍ ശ്രമിക്കുന്നത് നിയമത്തോടുള്ള വെല്ലുവിളി -അഡ്വ.എം.എസ്. താര
കൊല്ലം: ബലാത്സംഗം ചെയ്ത യുവതിയെ വിവാഹം കഴിക്കാന്‍ ജാമ്യം അനുവദിക്കണമെന്ന കൊട്ടിയൂര്‍ പോക്‌സോ പീഡനക്കേസിലെ പ്രതി റോബിന്‍ വടക്കുംചേരിയുടെ ഹരജി തള്ളിയ സുപ്രീംകോടതി നടപടിയെ കേരള വനിതാ കമീഷന്‍ അഭിനന്ദിച്ചു. പ്രതി റോബിന്‍ വടക്കുംചേരിയുടെ വാദം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കമീഷന്‍ അംഗം അഡ്വ. എം.എസ്. താര പറഞ്ഞു.
കോടതി ഇത് അനുവദിച്ചിരുന്നെങ്കില്‍ ഇതിെൻറ ചുവടുപിടിച്ച്, പ്രതികള്‍ ബലാത്സംഗത്തിന് വിധേയരാക്കിയവരെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചും നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കാന്‍ ശ്രമിക്കുമെന്ന് ആശങ്കപ്പെടുന്നതായും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.