സച്ചു സത്യൻ
Posted On
date_range Updated On
date_range കൊലപാതകശ്രമം: യുവാവ് അറസ്റ്റിൽ
കാഞ്ഞിരപ്പള്ളി: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. എരുമേലി ചേനപ്പാടി പൈക്കാട്ട് സച്ചു സത്യനെയാണ് (25) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞ 13ന് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ വിഴിക്കത്തോട്ടുവെച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ഇയാള്‍ എരുമേലി പൊലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്. കാഞ്ഞിരപ്പള്ളി എസ്.എച്ച്.ഒ ഫൈസൽ, എസ്.ഐ ജിൻസൺ ഡൊമിനിക്, എ.എസ്.ഐ അനീഷ്, സി.പി.ഒമാരായ ശ്രീരാജ്, പീറ്റർ, അഭിലാഷ്, വിമൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.