പി.ഐ.റാഷിദ്
കൊലപാതകശ്രമം: ഒരാൾ അറസ്റ്റിൽ
മുണ്ടക്കയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഇളംകാട് ഞർക്കാട് പുതിയാകത്ത് വീട്ടിൽ പി.ഐ. റാഷിദിനെയാണ് (28) അറസ്റ്റ് ചെയ്തത്. മുക്കുളം സ്വദേശിയായ യുവാവിനെ ഇയാൾ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കൊടുങ്ങ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഗ്രൗണ്ടിന് സമീപം യുവാവിന്റെ സുഹൃത്തിനെ റാഷിദ് ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുകയും തുടർന്ന് റാഷിദ് കത്രികകൊണ്ട് നെഞ്ചിൽ കുത്തുകയുമായിരുന്നു. തടയാൻ ശ്രമിച്ച സുഹൃത്തുക്കളെയും ഇയാൾ കത്രികകൊണ്ട് ആക്രമിച്ചു. പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
മുണ്ടക്കയം എസ്.എച്ച്.ഒ തൃദീപ് ചന്ദ്രൻ, എസ്.ഐ കെ.ജി. മനോജ്, സി.പി.ഒമാരായ ശ്രീജിത്ത്, റോബിൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.