സുധീഷ് അഭിലാഷ് കണ്ണൻ മണികണ്ഠൻ പ്രസാദ് സുരേഷ് കുമാർ
Posted On
date_range Updated On
date_range വധശ്രമ കേസ്: ആറ് ബി.ജെ.പി പ്രവർത്തകർക്ക് 10 വർഷം കഠിന തടവും 4,80,000 രൂപ പിഴയും
വടക്കഞ്ചേരി: വധശ്രമ കേസിലെ പ്രതികളായ ആറ് ബി.ജെ.പി പ്രവർത്തകർക്ക് 10 വർഷം കഠിന തടവും 4,80,000 രൂപ പിഴയും. സി.പി.എം പ്രവർത്തകരും കിഴക്കഞ്ചേരി സ്വദേശികളുമായ സുദേവൻ, വാസു എന്നിവരെ വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന് ബി.ജെ.പി പ്രവർത്തകരും കിഴക്കഞ്ചേരി സ്വദേശികളുമായ സുധീഷ്, ബിജു എന്ന സുരേഷ് കുമാർ, പ്രസാദ്, അഭിലാഷ്, കണ്ണൻ എന്ന രാധാകൃഷ്ണൻ, മണികണ്ഠൻ എന്നിവരെയാണ് ശിക്ഷിച്ചത്. പാലക്കാട് മൂന്നാം അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് കെ.പി. തങ്കച്ചനാണ് ശിക്ഷ വിധിച്ചത്. 2017 ഫെബ്രുവരി 11 നാണ് കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.