Posted On
date_range Updated On
date_range ഒരു കോടിയുടെ സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ 19കാരി പിടിയിൽ
കരിപ്പൂർ: വിമാനത്താവളം വഴി ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണം കടത്താൻ ശ്രമിച്ച 19കാരി പിടിയിൽ. കാസർകോഡ് സ്വദേശി ഷഹലയാണ് പിടിയിലായത്. വസ്ത്രത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.
ദുബൈയിൽനിന്ന് ഞായറാഴ്ച രാത്രി 10.20നാണ് ഷഹല കരിപ്പൂരിൽ എത്തിയത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് 11 മണിയോടെ വിമാനത്താവളത്തിന് പുറത്തെത്തി. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിൽ ഈ സമയം പൊലീസ് കസ്റ്റഡിയിലെടുത്തു.
എന്നാൽ, ലഗേജ് പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. പിന്നീട് ദേഹ പരിശോധനയിലാണ് അടിവസ്ത്രത്തിൽ തുന്നിച്ചേർത്ത നിലയിൽ 1884 ഗ്രാം സ്വർണ മിശ്രിതം കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. യുവതികളെയടക്കം സ്വർണക്കടത്തിന് ഉപയോഗിക്കുന്ന വലിയൊരു സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.