Posted On
date_range Updated On
date_range ഗവര്‍ണറുടെ വാഹനവ്യൂഹത്തിലേക്ക് കാറിടിച്ച് കയറ്റാന്‍ ശ്രമം; രണ്ടു പേർ കസ്റ്റഡിയിൽ
ന്യൂഡൽഹി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാഹന വ്യൂഹത്തിലേക്ക് കാറിടിച്ച് കയറ്റാൻ ശ്രമം. ഉത്തർ പ്രദേശിൽനിന്നും ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഗാസിയാബാദ് സ്വദേശികളായ രണ്ടു പേർ കസ്റ്റഡിയിലായിട്ടുണ്ട്.
ഇന്നലെ രാത്രി നോയിഡയിൽ വെച്ചാണ് സംഭവമുണ്ടായത്. കാറോടിച്ചയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും യു.പി പൊലീസ് വ്യക്തമാക്കി.
ഉത്തർ പ്രദേശ് രജിസ്ട്രേഷനിലുള്ളതാണ് കാർ. രണ്ടു തവണയാണ് കാർ ഇടിച്ചുകയറ്റാൻ ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.