ശ്രീ​ജി​ത്ത്, വി​നി​റ്റ് രാ​ജു

യു​വാ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ച​ങ്ങ​നാ​ശ്ശേ​രി: യു​വാ​ക്ക​ളെ ആ​ക്ര​മി​ച്ചു​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. എ.​സി കോ​ള​നി വ​ട്ട​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ശ്രീ​ജി​ത്ത് (42), എ.​സി കോ​ള​നി ആ​ശാ​രി​പ്പ​റ​മ്പ് വീ​ട്ടി​ൽ വി​നി​റ്റ് രാ​ജു (27) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മാ​മൂ​ട് ക​ണി​ച്ചു​കു​ളം സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ ഇ​രു​വ​രും​ചേ​ർ​ന്ന് ക​മ്പി​വ​ടി​കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വാ​ക്ക​ൾ ബൈ​ക്കി​ൽ വ​രു​ന്ന സ​മ​യം എ.​സി റോ​ഡി​ൽ കെ.​ബി.​സി പ​മ്പി​നു മു​ൻ​വ​ശം​വെ​ച്ച് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന മോ​ട്ടോ​ർ​സൈ​ക്കി​ൾ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് യു​വാ​ക്ക​ളോ​ട് മു​ൻ​വി​രോ​ധം നി​ല​നി​ന്നി​രു​ന്നു. ഇ​തി​ന്റെ തു​ട​ർ​ച്ച​യെ​ന്നോ​ണം ആ​ക്ര​മി​ച്ച​ശേ​ഷം ഇ​വ​ർ ക​ട​ന്നു​ക​ള​ഞ്ഞു.

പ​രാ​തി​യെ തു​ട​ര്‍ന്ന്​ ച​ങ്ങ​നാ​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത്​ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ച​ങ്ങ​നാ​ശ്ശേ​രി എ​സ്.​എ​ച്ച്.​ഒ ബി.​വി​നോ​ദ് കു​മാ​ർ, എ​സ്.​ഐ എം.​ജ​യ​കൃ​ഷ്ണ​ൻ, സി.​പി.​ഒ​മാ​രാ​യ തോ​മ​സ് സ്റ്റാ​ൻ​ലി, ബി.​അ​നി​ൽ​കു​മാ​ർ, പി.​ബി​ജു, അ​തു​ൽ കെ.​മു​ര​ളി എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Attempt to kill youth- Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.