വിപിൻദാസ്
Posted On
date_range Updated On
date_range യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: സുഹൃത്ത് അറസ്റ്റിൽ
മരങ്ങാട്ടുപള്ളി: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്തു. ആണ്ടൂർ കാഞ്ഞിരപ്പാറ കോളനിയിൽ കാഞ്ഞിരപ്പാറ വീട്ടിൽ വിപിൻദാസിനെയാണ് (32) മരങ്ങാട്ടുപിള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
കാഞ്ഞിരപ്പാറ ഭാഗത്തുവെച്ച് മദ്യപിക്കുന്നതിനിടെ വാക്തർക്കം ഉണ്ടാവുകയും വിപിൻദാസ് ഗ്ലാസ് പൊട്ടിച്ച് കുത്തുകയുമായിരുന്നു. സാരമായ പരിക്കേറ്റ ഇയാളെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
മരങ്ങാട്ടുപള്ളി എസ്.എച്ച്.ഒ അജേഷ് കുമാർ, എസ്.ഐ ബസന്ത്, സി.പി.ഒമാരായ ബാബു സി.കെ, ഹരികൃഷ്ണൻ, റെജി ജോസഫ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.