തലപ്പുഴ: തവിഞ്ഞാല്‍ പഞ്ചായത്തിലെ എട്ടാംവാര്‍ഡ് തലപ്പുഴയിലെ സി.പി.എം സ്ഥാനാര്‍ഥിയും തവിഞ്ഞാല്‍ പഞ്ചായത്ത് മുന്‍ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനുമായ എൻ.ജെ. ഷജിത്തിനെ പരാജയപ്പെടുത്താനായി സി.പി.എം മുതിര്‍ന്ന നേതാവ് നടത്തിയ അട്ടിമറി ആഹ്വാനത്തിെൻറ ശബ്ദരേഖ പുറത്ത്.
തവിഞ്ഞാൽ ലോക്കല്‍ കമ്മിറ്റിയംഗവും കര്‍ഷക തൊഴിലാളി യൂനിയന്‍ നേതാവുമായ വയനാമ്പലം ഹംസ തലപ്പുഴ മുന്‍ ബ്രാഞ്ച് സെക്രട്ടറി സുരേഷുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ഷിജിത്തിെൻറ ഉറപ്പിച്ച വിജയം തലപ്പുഴയില്‍ അട്ടിമറിക്കപ്പെട്ടത് സി.പി.എം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
ഇതിനെ തുടർന്ന് പാർട്ടിയിൽ മുറുമുറുപ്പ് ഉണ്ടായതിനു പിന്നാലെയാണ് നേതാവിെൻറ ശബ്ദരേഖ പുറത്തുവന്നത്. സ്വന്തം സ്ഥാനാര്‍ഥിയെ തോൽപിക്കാൻ മുതിര്‍ന്ന നേതാവ് തന്നെ ചരടുവലികള്‍ നടത്തുന്നതിെൻറ ശബ്ദരേഖ പുറത്തുവന്നത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
തലപ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.എസ്. മുരുകേശന് 497 വോട്ടുകള്‍ നേടിയപ്പോള്‍ എന്‍.ജെ. ഷജിത്തിന് 368 വോട്ടുകളാണ് നേടാന്‍ കഴിഞ്ഞത്. ബി.ജെ.പി 189 ഉം, എസ്.ഡി.പി.ഐ 113ഉം വോട്ടുകളാണ് ഇവിടെ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.