കൊടകര: പെട്രോളടിക്കാന്‍ പമ്പിലെത്തിയവർ തമ്മിൽ ചില്ലറ കൊടുക്കുന്നതിെനച്ചൊല്ലിയുണ്ടായ കശപിശയെ തുടർന്ന് ഒരാൾ അപരെൻറ ദേഹത്ത് കുപ്പിയിൽ വാങ്ങിയ പെട്രോൾ ഒഴിച്ച് തീ കൊളുത്തി. കോടാലിക്കടുത്ത് മൂന്നുമുറി ചേലക്കാട്ടുകരയിലുള്ള പെട്രോള്‍ പമ്പില്‍ ശനിയാഴ്ച ഉച്ചക്ക് രേണ്ടമുക്കാലോടെയാണ് സംഭവം. മുപ്ലിയം മാണൂക്കാടന് ദിലീപ് എന്ന ആളുടെ ദേഹത്ത് കരിമണി എന്നറിയപ്പെടുന്ന ഒമ്പതുങ്ങല്‍ വട്ടപ്പറമ്പില്‍ വിനീത് ആണ് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒാടി രക്ഷപ്പെട്ട വിനീതിെൻറ േപരിൽ വധശ്രമത്തിന് കേസ് എടുത്തു.
ഇയാള്‍ ഒളിവിലാണ്. ദിലീപിനെ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്ക് പൂർണമായും കത്തിനശിച്ചു. പമ്പ് ജീവനക്കാരി സുധക്ക് നിസാര പൊള്ളലേറ്റു. ബൈക്കിൽ പെട്രോൾ അടിക്കാനെത്തിയ ദിലീപ് രണ്ടായിരത്തിെൻറ നോട്ട് നല്കിയപ്പോള് ചില്ലറ നോട്ടുകളായി ബാക്കി നൽേകണ്ടി വന്നതിനാൽ അൽപം വൈകി. സ്കൂട്ടറിൽ വന്ന് പെട്രോൾ കുപ്പിയിൽ വാങ്ങി പണം കൊടുക്കാൻ കാത്ത് നിൽക്കുകയായിരുന്ന വിനീതിനെ ഇത് പ്രകോപിപ്പിച്ചു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ ഉണ്ടായ സംസാരം പരിധിവിട്ട് തർക്കമായി. തര്‍ക്കം മൂത്തപ്പോൾ വിനീത് തെൻറ കൈയിലെ കുപ്പിയിലുണ്ടായിരുന്ന പെട്രോള്‍ എടുത്ത് ബൈക്കിലിരുന്ന ദിലീപിെൻറ നേരെ ഒഴിച്ച് തീ കൊളുത്തിയെന്ന് പൊലീസ് പറഞ്ഞു. വസ്ത്രത്തിൽ തീ പിടച്ചതോടെ ദിലീപ് ൈബക്കിൽ നിന്ന് ചാടി നിലത്ത് കിടന്നുരുണ്ടതിനാൽ കാര്യമായ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു.
പമ്പിലെ സി.സി.ടി.വി കാമറയില്‍ നിന്ന് സംഭവത്തിെൻറ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്റ്റേഷന് റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണ് കരിമണി എന്ന വിനീത് എന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട ഇയാളെ പിടികൂടാനായി അന്വേഷണം ഊർജിതമാക്കിയതായി എസ്.ഐ സുധീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.