Posted On
date_range Updated On
date_range അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
പാലക്കാട്: അട്ടപ്പാടിയിൽ നാലു മാസം പ്രായമായ പെൺകുഞ്ഞ് മരിച്ചു. ഹൃദയ സംബന്ധമായ രോഗത്തെ തുടർന്നാണ് മരണം. ഈ വർഷം അട്ടപ്പാടിയിലെ പന്ത്രണ്ടാമത്തെ ശിശുമരണമാണിത്.
സ്വർണ്ണഗദ്ദ ഊരിലെ ശിവകാമി -അയ്യപ്പൻ ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്ന് അമൃത ആശുപത്രിയിലേക്ക് റഫർ ചെയ്തിരുന്നു. ശിശു മരണങ്ങൾ അധികൃതരുടെ അനാസ്ഥ മൂലമാണെന്നാരോപിച്ച് കഴിഞ്ഞ ദിവസം കോട്ടത്തറ ആശുപത്രി ഉപരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.