പാലക്കാട്: മൊഴി നൽകാൻ എത്തണമെന്നാവശ്യപ്പെട്ട് അട്ടപ്പാടിയിലെ മാവോവാദി വെടിവെപ്പില്‍ പ്രതികരിച്ച മനുഷ്യാ വകാശ പ്രവര്‍ത്തകര്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കാണി ച്ചാണ് എ.ഐ.പി.എഫ്, പി.യു.സി.എല്‍, എന്‍.എം.പി.എം സംഘടനകളുടെ പ്രതിനിധികള്‍ക്ക് നോട്ടീസ് നല്‍കിയത്.
മനുഷ്യാവകാ ശ പ്രവര്‍ത്തകരായ അഡ്വ. പി.എ. പൗരൻ, കെ.എം. വേണുഗോപാൽ എന്നിവർക്കാണിത്. കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഡ ിവൈ.എസ്.പി ഫിറോസ് എം. ഷെഫീഖിന് മുന്നില്‍ ഹാജരാവാനാണ് നിര്‍ദേശം. മേലേ മഞ്ചിക്കണ്ടി റിസര്‍വ് വനത്തിലുണ്ടായ വെടിവെപ്പില്‍ മാവോവാദികൾ മരിച്ചതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ മൊഴി രേഖപ്പെടുത്താൻ ഹാജരാവണമെന്നാവശ്യപ്പെട്ട് യു.എ.പി.എ നിയമത്തിലെ 43 എഫ് വകുപ്പ് പ്രകാരമാണ് നോട്ടീസ്.
മാവോവാദി ദീപക്കിനെ കസ്റ്റഡിയിൽ വാങ്ങാൻ കോയമ്പത്തൂർ പൊലീസ്
കോയമ്പത്തൂർ: ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മാവോവാദി ദീപക്കിനെ കസ്റ്റഡിയിൽ വാങ്ങാൻ കോടതിയെ സമീപിച്ച് കോയമ്പത്തൂർ ജില്ല റൂറൽ പൊലീസ്. ദീപക്കിനെ ചോദ്യം ചെയ്താൽ മാവോവാദികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനാവുമെന്നാണ് തമിഴ്നാട് പൊലീസിെൻറ കണക്കുകൂട്ടൽ. അഞ്ചുദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചത്. കോടതി തിങ്കളാഴ്ച വാദം കേൾക്കും.
അട്ടപ്പാടി മഞ്ചിക്കണ്ടിയിൽ മാവോവാദികൾക്കുനേരെ കേരള പൊലീസ് നടത്തിയ വെടിവെപ്പിനിടെ രക്ഷപ്പെട്ട ദീപക്കിനെ നവംബർ പത്തിന് ആനക്കട്ടി ഭാഗത്തുവെച്ച് തമിഴ്നാട് എസ്.ടി.എഫ് പൊലീസ് പിടികൂടിയിരുന്നു. പൊലീസ് ഒാപറേഷനിടെ കാലുകൾക്ക് ഗുരുതര പരിക്കേറ്റ ഇയാൾ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തടവുകാരുടെ വാർഡിൽ ചികിത്സയിലാണ്. ഛത്തിസ്ഗഢ് സ്വദേശിയായ ദീപക്കിെൻറ പേരിൽ യു.എ.പി.എ, സ്േഫാടക വസ്തുനിയമം, നിയമവിരുദ്ധമായി ആയുധങ്ങൾ ൈകവശംവെക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് തടാകം പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.