Posted On
date_range Updated On
date_range അട്ടപ്പാടിയിൽ വീണ്ടും നവജാതശിശുമരണം
അഗളി: അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരിച്ചു. പുതൂർ ചീരക്കടവ് ഊരിലെ ശാന്തി^മുരുകൻ ദമ്പതികളുടെ മൂന്നുദിവസം പ്രായമുള്ള ആൺകുഞ്ഞാണ് വെള്ളിയാഴ്ച രാവിലെ കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മരിച്ചത്. ഈ വർഷം മൂന്നാമത്തെ സംഭവമാണിത്. ചൊവ്വാഴ്ച ആനക്കട്ടിയിലെ ബഥനി ആശുപത്രിയിലായിരുന്നു ശാന്തിയുടെ പ്രസവം. ഏഴുമാസം ഗർഭിണിയായിരിക്കെ ഇവരെ ആരോഗ്യകാരണങ്ങളാൽ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുഞ്ഞിന് 860 ഗ്രാം മാത്രമായിരുന്നു തൂക്കം. ശാന്തിയുടെ രണ്ടാമത്തെ കുഞ്ഞാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.