Posted On
date_range Updated On
date_range അജുവർഗീസിനെ അനുകൂലിച്ച് ആക്രമണത്തിന് ഇരയായ നടി
കൊച്ചി: ആക്രമണത്തിന് ഇരയായ നടിയുടെ പേര് ഫേസ്ബുക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്തിനെതിരെ ചുമത്തിയ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജു വർഗീസ് ഹൈകോടതിയിൽ ഹരജി നൽകി. തനിക്കെതിരെയുള്ള കേസ് റദ്ദാക്കുന്നതിൽ വിരോധമില്ലെന്ന് കാണിച്ചു ഇരയായ നടിയുടെ സത്യവാങ്മൂലവും അജു വർഗീസ് ഹരജിയോടൊപ്പം സമർപ്പിച്ചിട്ടുണ്ട്.
ആക്രമണത്തിനിരയായ നടിയുമായി സൗഹൃദത്തിലാണെന്നും സുഹൃത്ത് എന്ന രീതിയിലാണ് പേര് പരാമർശിച്ചതെന്നും അജു പറയുന്നു. ദുരുദ്ദേശപരമായല്ല പരാമർശമെന്നും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ അജു ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.