​ട്രെയിൻ യാത്രക്കിടെ ആക്രമണം: യുവാവി​െൻറ ഫോണും പണവും കവർന്നു

ഷൊ​ർ​ണൂ​ർ: ട്രെ​യി​നി​ലെ വാ​തി​ൽ​പ​ടി​യി​ലി​രു​ന്ന് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വാ​വി​​​െൻറ കൈ​ക്ക് വ​ടി കൊ​ണ്ട​ടി​ച്ച് ഫോ​ണും പ​ണ​വും ക​വ​ർ​ന്നു. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി ജി​ഷ്ണു​വാ​ണ്​ (22) ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ശ​നി​യാ​ഴ്​​ച രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. മം​ഗ​ലാ​പു​രം-​തി​രു​വ​ന​ന്ത​പു​രം എ​ക്സ്പ്ര​സി​ൽ വ​ട​ക​ര​യി​ൽ​നി​ന്ന്​ എ​റ​ണാ​കു​ള​ത്തേ​ക്ക് യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്നു ജി​ഷ്ണു.

പി​റ​കു​വ​ശ​ത്തെ ജ​ന​റ​ൽ ക​മ്പാ​ർ​ട്ട്മ​െൻറി​ൽ തി​ര​ക്കു​കാ​ര​ണം വാ​തി​ൽ​പ​ടി​യി​ൽ ഇ​രു​ന്നാ​യി​രു​ന്നു യാ​ത്ര. ട്രെ​യി​ൻ ഷൊ​ർ​ണൂ​ർ സ്​​റ്റേ​ഷ​നി​ൽ​നി​ന്ന്​ 100 മീ​റ്റ​ർ നീ​ങ്ങി​യ​പ്പോ​ൾ ഫോ​ണി​ൽ നോ​ക്കി​യി​രു​ന്ന ജി​ഷ്ണു​വി​​െൻറ കൈ​യി​ൽ ട്രാ​ക്കി​ന​രി​കെ​നി​ന്ന ര​ണ്ടു​പേ​ർ വ​ടി​കൊ​ണ്ട​ടി​ച്ചു. ഇ​തോ​ടെ ഫോ​ൺ താ​ഴെ വീ​ണു. ട്രെ​യി​ൻ പ​തു​ക്കെ നീ​ങ്ങി​യി​രു​ന്ന​തി​നാ​ൽ വി​ഷ്ണു ചാ​ടി​യി​റ​ങ്ങി.

ഈ ​സ​മ​യം ര​ണ്ടു​പേ​ർ ക​ഴു​ത്തി​ന് പി​ടി​ച്ച് പ​ഴ്സി​ലെ പ​ണ​വും ഫോ​ണും കൈ​ക്ക​ലാ​ക്കി ര​ക്ഷ​പ്പെ​ട്ടു. യു​വാ​വ്​ റെ​യി​ൽ​വേ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. കേ​സെ​ടു​ത്ത് അ​േ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - attack in train journey -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.