കാലടിയിൽ കാട്ടാനയുടെ ആക്രമണം; റബർ ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്

കാലടി: കാലടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ റബർ ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്. പാണ്ടുപാറ സ്വദേശി ബിജുവിനാണ് പരിക്കേറ്റത്. പുലർച്ചെ അതിരപ്പിള്ളിക്കടുത്ത് കാലടി പ്ലാന്‍റേഷനിലെ ബ്ലോക്ക് 16ലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.

തൊഴിലാളികൾ റബർ ടാപ്പിങ് നടത്തുന്നതിനിടെയാണ് ഒമ്പതോളം കാട്ടാനകൾ റബർ പ്ലാന്‍റേഷനിൽ എത്തിയത്. ബഹളം വെച്ച് കാട്ടാനകളെ ഓടിക്കാൻ ബിജു അടക്കമുള്ളവർ ശ്രമം നടത്തി. തുടർന്ന് തോട്ടത്തിൽ നിന്ന് കുറേദൂരം മടങ്ങിപ്പോയ ആനകളിൽ ഒരെണ്ണം തൊഴിലാളികൾക്ക് നേരെ തിരിയുകയായിരുന്നു.

ഇതോടെ, ബിജു അടക്കമുള്ളവർ പിന്തിരിഞ്ഞോടി. ഓട്ടത്തിനിടെ ബിജു തോട്ടിൽ വീഴുകയായിരുന്നു. വീഴ്ചയിൽ ബിജുവിന്‍റെ തലക്കാണ് പരിക്കേറ്റത്. ഇയാളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Attack of the wild elephant in Kalady; Rubber tapping workers injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.