നബിദിന റാലിക്കിടെ സംഘർഷം; ആറ് പേർക്ക് വെട്ടേറ്റു

താനൂർ (മലപ്പുറം): നിറമരുതൂർ ഉണ്യാലിൽ നബിദിനാഘോഷ റാലിക്കിടെയുണ്ടായ സംഘർഷത്തിൽ ആറുപേർക്ക്​ വെട്ടേറ്റു. നിരവധി വിദ്യാർഥികൾക്കും പരിക്കേറ്റു. ശനിയാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. മുസ്​ലിം ലീഗ് പ്രവർത്തകരായ ഉണ്യാൽ പുത്തൻപുരയിൽ അഫ്സൽ (24),  അഫ്സാദ് (22), അൻസാർ (27), പള്ളിമാ​​െൻറ പുരക്കൽ സൈതുമോൻ (60), കാക്ക​​െൻറപുരക്കൽ സക്കരിയ്യ (28), പള്ളിമാ​​െൻറ പുരക്കൽ ഫർഷാദ് (19) എന്നിവർക്കാണ് വെ​േട്ടറ്റത്.

ഇവരെ ആദ്യം തിരൂർ ജില്ല ആശുപത്രിയിലും തുടർന്ന് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാലിനും കൈക്കും തലക്കുമാണ് വെട്ടേറ്റത്. ശനിയാഴ്ച രാവിലെ തേവർ കടപ്പുറം മിസ്ബാഹുൽ ഹുദ മദ്​റസയിലെ വിദ്യാർഥികളും പൂർവവിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്ത റാലിക്ക് നേരെയാണ് ആക്രമണം നടന്നത്​. മദ്​റസയിൽ നിന്ന്​ ആരംഭിച്ച ഘോഷയാത്ര അഴീക്കലിലെത്തി തിരിച്ച് പഞ്ചായത്ത് റോഡ് വഴി മടങ്ങുന്നതിനിടെ മാരകായുധങ്ങളുമായെത്തിയ സംഘം ആക്രമിക്കുകയായിരുന്നു.

വിദ്യാർഥികൾ നാലുഭാഗത്തേക്കും ചിതറിയോടി. പരിക്കേറ്റവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ വിദ്യാർഥികളെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥലത്ത് താനൂർ സി.ഐ സി. അലവിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ഉണ്യാൽ പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. 
 

Tags:    
News Summary - Attack against nabi day celebrations-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.