സി.പി.എം സംസ്​ഥാന സെക്ര​ട്ടേറിയേറ്റ്​ അംഗം ബേബിജോണിനെ തള്ളി താഴെയിട്ട ചെന്ത്രാപ്പിന്നി സ്വദേശി ഷുക്കൂർ

ബേബിജോണിനെ തള്ളിയിട്ടത്​ ചെന്ത്രാപ്പിന്നി സ്വദേശി; നേരത്തെ തയ്യാറാക്കിയ തിരക്കഥയെന്ന്​ മന്ത്രി സുനിൽകുമാർ

തൃശൂർ: മുഖ്യമന്ത്രി പങ്കെടുത്ത എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ സി.പി.എം സംസ്​ഥാന സെക്ര​ട്ടേറിയേറ്റ്​ അംഗം ബേബിജോണിനെ തള്ളി താഴെയിട്ടത്​ തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി. ഇടതു സഹയാത്രികൻ എന്നവകാശപ്പെടുന്ന ഷുക്കൂർ എന്നയാളെയാണ്​ പിടികൂടിയതെന്ന്​ പൊലീസ്​ പറഞ്ഞു. ഇയാളെ തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിനിടെ ശനിയാഴ്​ച രാത്രി 7.15 ഓടെയാണ് സംഭവം. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ വേദിവിട്ട ശേഷമായിരുന്നു സംഭവം അരങ്ങേറിയത്.

ബേബി ജോൺ പ്രസംഗിക്കുന്നതിനിടെ വേദിയിലേക്ക് ഇരച്ചുകയറിയ യുവാവ്​ സംസാരം തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ബേബി ജോണിനെ തള്ളി താഴെയിടുകയുമായിരുന്നു. ഉടൻ തന്നെ പാർട്ടി പ്രവർത്തകർ ബേബി ജോണിനെ താങ്ങി എഴുന്നേൽപ്പിക്കുകയും യുവാവിനെ പിടികൂടുകയും ചെയ്തു. ബേബി ജോണിന്​ പരിക്കില്ല. അൽപസമയ ശേഷം പ്രസംഗം തുടരുകയും ചെയ്​തു. വൈകാതെ ആംബുലൻസിൽ യുവാവിനെ കയറ്റി പൊലീസ്​ കൊണ്ടുപോകുകയായിരുന്നു.

തനിക്ക് ശാരീരിക പ്രയാസങ്ങളൊന്നുമില്ലെന്നും പെട്ടെന്നുള്ള വികാര പ്രകടനമായേ സംഭവത്തെ കാണുന്നുള്ളൂവെന്നും ബേബി ജോൺ പ്രതികരിച്ചു. സംഭവ ശേഷം സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിൽ വിശ്രമിക്കുകയാണ് ബേബി ജോൺ. മദ്യപനെ പ്രവർത്തകർ നേരിട്ടത് സംയമനത്തോടെയാണെന്ന്​ സംഭവസമയം വേദിയിലുണ്ടായിരുന്ന മന്ത്രി വി.എസ്​. സുനിൽകുമാർ പറഞ്ഞു. നേരത്തെ തയ്യാറാക്കിയ തിരക്കഥപോലെ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി അലങ്കോലമാക്കാനാണയാൾ ശ്രമിച്ചതെന്നും കൂട്ടിച്ചേർത്തു.


Full View

Tags:    
News Summary - attack against CPM leader Baby John

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.