നടിയെ ആക്രമിച്ച കേസ്​: ദിലീപിനെതിരെ ഉടൻ കുറ്റം ചുമത്തില്ലെന്ന്​ സർക്കാർ

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ ഉടൻ കുറ്റം ചുമത്തില്ലെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. സു പ്രീംകോടതിയിലെ ഹരജി തീർപ്പാക്കുന്നതു വരെ കുറ്റം ചുമത്തരുതെന്ന ദിലീപിൻെറ ആവശ്യത്തെ തുടർന്നാണിത്.

നടി ആക്രമിക്കപ്പെടുന്നതിൻെറ ദൃശ്യമടങ്ങിയ മെമ്മറി കാർഡിൻെറ പകർപ്പ്​ ആവശ്യ​െപ്പട്ടുള്ള ദിലീപിൻെറ ഹരജി പരിഗണിക്കുന്നത്​ അടുത്ത മാസം ഒന്നാം തീയതിയിലേക്ക്​ മാറ്റി.

നേരത്തെ ഹൈകോടതിയിൽ ഈ ആവശ്യമുന്നയിച്ചെങ്കിലും മെമ്മറി കാർഡ് കേസിലെ​ തൊണ്ടിയാണെന്നും നൽകാൻ സാധിക്കില്ലെന്നും കാണിച്ച്​ ​ൈഹകോടതി ഹരജി തള്ളുകയായിരുന്നു.

Tags:    
News Summary - attack against actress; will not impose accusition on Dileep said State government to SC -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.