നാസ്തിക സംഘം വഴിതെറ്റിക്കുന്നു; സഭ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു -ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്

തൃശൂർ: നാസ്തിക സംഘം വിശ്വാസികളെ വഴിതെറ്റിക്കാൻ സംഘടിത ശ്രമം നടത്തുകയാണെന്നും ഇതുമൂലം സഭ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും തൃശൂര്‍ അതിരൂപത മെത്രാപ്പൊലീത്ത ആര്‍ച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. കുടുംബവർഷ സമാപനത്തോടനുബന്ധിച്ച്​ നടന്ന കുടുംബസംഗമം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വാസമില്ലാത്തവരെ ഒന്നിച്ചുകൂട്ടുന്ന സംഘം സജീവമാണ്​. അവർ വിശ്വാസമുള്ളവരെയും കൂടെകൂട്ടുന്നു. പെൺകുട്ടികളും അതിൽപെട്ടുപോയിട്ടുണ്ട്​. സഭയിൽ നിന്നും വിശ്വാസികളെ അകറ്റുന്ന ധാരാളം പ്രതിസന്ധികളിലൂടെയാണ്​ സഭ കടന്നുപോകുന്നതെന്നും അദ്ദേഹം വിശ്വാസികളെ ഓർമിപ്പിച്ചു.

''തൃശൂർ മെത്രാനായി ചുമതലയേറ്റിട്ട്​ 18 വർഷം കഴിഞ്ഞു. അന്നുണ്ടായിരുന്നവരിൽ നിന്ന്​ 50000 പേർ കുറഞ്ഞിട്ടുണ്ട്​. സഭ വളരുകയാണോ തളരുകയാണോ ​?. 35 കഴിഞ്ഞ 10000-15000 യുവാക്കൾ കല്യാണം കഴിക്കാതെ നിൽക്കുന്നുണ്ട്​. മക്കളില്ലാത്ത ദമ്പതികളുടെ എണ്ണം കൂടി. വിവാഹമോചനം തേടിവരുന്നത്​ അനേകായിരമാണ്​. ഈ സാഹചര്യത്തിൽ കുടുംബങ്ങളെ രക്ഷിക്കാതെ ലോകത്തെ സഭക്ക്​ രക്ഷിക്കാനാവില്ല.

പിതാവും പുത്രനും പരിശുദ്ധ ആത്​മാവുമായ ത്രിത്വത്തിൽ വിശ്വാസമില്ലാതെ സഭയെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു. ഇന്ന്​ ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്നതും തകർക്കപ്പെടുന്നതും കുടുംബമാണ്​.

സഭയെ നശിപ്പിക്കാനായി വിശ്വാസത്തിനെതിരായി, ത്രിത്വത്തിനെതിരായി പ്രവർത്തനങ്ങൾ നടന്നു. സഭയയെ തകർക്കാൻ വൈദികർക്കെതിരായി, കന്യാസ്​ത്രീകൾക്കെതിരായി, മെത്രാൻമാർക്കെതിരായി ശ്രമം നടന്നു. ഇപ്പോൾ കുടുംബങ്ങൾക്കെതിരായി നടക്കുന്നു- അദ്ദേഹം പറഞ്ഞു. ജസ്റ്റിസ്​ കുര്യൻ ജോസഫ്​ വിഷയാവതരണം നടത്തി. ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മോർ തോമസ്​ തറയിൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. ഫ്രാൻസിസ്​ ആളൂർ സംസാരിച്ചു.

Tags:    
News Summary - Atheists influence Christian girls; Church enemies target family - Archdiocese of Thrissur Bishop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.